‌‌മെഡിക്കൽ കോളജിലെ കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ മകൾ നവമി തുടർ ചികിത്സയിക്കായി പുറപ്പെട്ടു; ചികിത്സിക്കുക വിദ​ഗ്ദ്ധ ഡോക്ടർമാരുടെ സംഘം

കോട്ടയം: മെഡിക്കൽ കോളജിലെ കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ മകൾ നവമി തുടർ ചികിത്സയിക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. നവമിയെ മെഡിക്കൽ കോളജിലെ വിദ​ഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നവമി ആശുപത്രിയിൽ പ്രവേശച്ചത്.

തുടർന്നുള്ള വ്യാഴായ്ച കെട്ടിടം വീണ് അമ്മ ബിന്ദു മരിക്കുന്നത്.നവമിയുടെ ചികിത്സ പൂർണമായി ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തിയ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നവമിയുടെ ചികിത്സ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉറപ്പ് നൽകിയിരുന്നു. നമവമിയുടെ സർജറി വേ​ഗത്തിലാക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിക്കുന്നത്. ഇൻഫെക്ഷൻ വ്യാപിക്കുന്നതിന് മുൻപ് തന്നെ സർജറി നടത്താനാണ് നീക്കം. എല്ലാ ചികിത്സാ സൗകര്യവും സർക്കാർ ഉറപ്പ് നൽകിയതായി നവമിയുടെ മുത്തശ്ശി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *