കൊച്ചി: തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാക്കളെ മർദിച്ച സംഭത്തിൽ പ്രതി ലഹരിക്കടിമയെന്ന് പൊലീസ് അനുമാനം. പ്രതി കൊല്ലം സ്വദേശികളായ യുവാക്കളെ മർദിക്കുന്ന അതിക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം മാമാങ്കലത്തെ സലൂണിൽ എത്തിയ യുവാക്കൾക്ക് നേരെ അതിക്രൂരമായ മർദനം അഴി്ചുവിട്ടത്.
സ്കൂട്ടറിൽ എത്തിയ യുവാവ് സലൂണിലേക്ക് പ്രവേശിക്കുകയും ഇവിടെയിരുന്ന കൊല്ലം സ്വദേശികളായ യുവാക്കളെ നോക്കുകയും തുടർന്ന് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് മർദിക്കുകയും ചെയ്തു. ഇഷിടകിയടക്കം കയ്യിലെടുത്തായിരുന്നു ക്രൂരമായ മർദനം. പരതിപ്പെട്ടാൽ കൊല്ലുമെന്നും ഭീഷണിയും മുഴക്കി. ഗുരുതരമായി മൂക്കിന് ക്ഷതമേറ്റ യുവാക്കളിൽ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമത്തിന് രണ്ടുപേരാണ് നേതൃത്വം നൽകിയതെന്ന് യുവാക്കളുടെ മൊഴി.