തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കിലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോക്ടര്‍ ഹാരിസ് സത്യം വിളിച്ചുപറയുമ്പോള്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കുന്നുവെന്നും ബി ജെ പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സത്യം പറഞ്ഞാല്‍ പറയുന്നവരെ വിമര്‍ശിക്കുകയാണിവിടെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും തെറ്റ് പറ്റി കാര്യങ്ങളെല്ലാം ശരിയാക്കും എന്നാണ് പറയേണ്ടത്. കേരളത്തിലിപ്പോള്‍ രാജഭരണമാണ് നടക്കുന്നത്. കിട്ടിയത് എടുക്കുക, കിട്ടിയില്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നരീതിയാണ് നടക്കുന്നത്. കഴിവുള്ള ഡോക്ടര്‍ അപര്യാപ്തതയെ കുറിച്ച് പറയുമ്പോള്‍ കാര്യങ്ങളെ ഗൌരവത്തിലെടുക്കുകയാണ് വേണ്ടത് എന്നും രാജീവി ചന്ദ്രശേഖര്‍ പറയുന്നു.
രാജ്യത്തെ മതേതരത്വ വിശ്വാസത്തെ നശിപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ വളരെ മുന്‍പ് തന്നെ ജമാ അത്തെ ഇസ്ലാമി ഉമ്മന്‍ചാണ്ടിയെ പോലുള്ള നേതാക്കള്‍ ഇവരെ തിരിച്ചറിഞ്ഞിരുന്നുവെന്നും സംഘടന ഏറെ അപകടകരമാണെന്ന് അവര്‍ പറഞ്ഞിരുന്നുവെന്നും ബി ജെ പി അധ്യക്ഷന്‍ സൂചിപ്പിച്ചു.വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജമാഅത്തെ ഇസ്ലാമിയുടെ സഹായത്തോടെ വിജയിച്ചു. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും നേട്ടത്തിനായി എന്തും ചെയ്യുന്നുവെന്നും രാജീവ് ആരോപിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങളെ വിസ്മരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശ വിരുദ്ധരുമായി ചേരുന്നതിന് പുറമേ ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബിജെപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും ജമാഅത്തെ ഇസ്ലാമിയുടെ സഹായം തേടിയിട്ടുണ്ട് എന്ന് ജമാ അത്തെ ഇസ്ലാമി അമീര്‍ മുജീബ് റഹ്‌മാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വ്യക്തമായി എതിര്‍ക്കുന്നവെങ്കിലും നേരത്ത സിപിഐഎമ്മും ജമാ അത്തെ ഇസ്ലാമിയുടെ സഹായം തേടിയിട്ടുണ്ട്. തീവ്രവാദികളെ സ്വാതന്ത്ര സമര സേനാനികളെന്ന് വിളിച്ചയാളാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. നിലമ്പൂരിലേയും വയനാട്ടിലെയും വിജയം കോണ്‍ഗ്രസിന്റെ അല്ല, ജമാഅത്തെ ഇസ്ലാമിയുടേതാണെന്നും ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.