തിരുവനന്തപുരം: പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ മുഖ്യമന്ത്രിയുടെ വിമർശനം. സ്വാഗത പ്രസംഗകനെ തിരുത്തി മുഖ്യമന്ത്രിയുടെ ഉത്ഘാടന പ്രസംഗം.എൽഡിഎഫ് ശമ്പള പരിഷ്കരണം നടപ്പാക്കും എന്നത് ഉറപ്പാണ്. ഇത് സ്വാഗത പ്രസംഗത്തിൽ ചൂണ്ടി കാണിച്ചത് ഔചിത്യമല്ല. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുകയാണ് സ്വാഗത പ്രസംഗകൻ ചെയ്തത്.പോലീസ് അസോസിയേഷൻ എല്ലാ കാലത്തും ഒരേ നിലപാട് അല്ല സ്വീകരിച്ചിട്ടുള്ളത്.പോലീസ് അസോസിയേഷന് നാടിൻ്റെ താത്പര്യമല്ല ഉണ്ടായിരുന്നത്.
നിങ്ങളിൽ ചെറുപ്പക്കാർ ഒഴികെ മറ്റുള്ളവർ അതിൻറെ ഭാഗമായിരുന്നു. ഇപ്പൊൾ സംഘടന ശരിയായ നിലപാട് സ്വീകരിക്കുന്നു.ഈ മാറ്റം ഓർമ്മിപ്പിക്കുകയാണ് സമ്മേളനങ്ങളിൽ ചെയ്യണ്ടത്
എങ്ങിനെ മാറ്റം ഉണ്ടായി എന്ന് അംഗങ്ങളെ ഓർമ്മ പെടുത്തനം.ആവശ്യങ്ങൾ മാത്രം പറയുകയല്ല വേണ്ടത്. ശമ്പള പരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ സ്വാഗത പ്രസംഗത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഈ വി പ്രദീപൻ ഉയർത്തികാട്ടിയിരുന്നു.