അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂടുംപുതിയ വില ചിങ്ങം ഒന്ന് മുതൽ

ആലപ്പുഴ:പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായസത്തിന്റെ വില കൂട്ടുന്നു. പ്രതിദിനം ഉണ്ടാക്കുന്ന പായസത്തിന്റെ അളവ് കൂട്ടാനും തീരുമാനമായി. ചിങ്ങം ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തി. വരും. ലിറ്ററിന് 260 രൂപയാണ് പുതിയ വില. നിലവിൽ 160 രൂപയാണ് വില. 2011നു ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില കൂട്ടുന്നത്.

തയാറാക്കുന്ന പായസത്തിന്റെ അളവ് വ്യാഴം, ഞായർ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും 350 ലിറ്ററായും മറ്റു ദിവസങ്ങളിൽ 300 ലിറ്ററായും വർധിപ്പിക്കും. നിലവി‍ൽ 260 ലിറ്റർ പായസമാണ് തയാറാക്കുന്നത്. പാൽപായസം ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിന് സോഫ്‍റ്റ്‍വെയർ ഒരുക്കാൻ ദേവസ്വം ‍ഡപ്യുട്ടി കമ്മിഷണറെ ചുമതലപ്പെടുത്തി.

ഏറ് പ്രസിദ്ധമാണ് അമ്പലപ്പുഴ പാൽപ്പായസം. ശ്രീകൃഷ്ണന്റെ നിവേദ്യമായ പാൽപ്പായസത്തിന് ആവശ്യക്കാർ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *