ഇന്നും ശക്തമായ മഴ, റെഡ് അലർട്ട് ഇല്ലകാസർക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയുമില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കിമീ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് 4.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. തീരമേഖലയിൽ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 19-ാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രതാ മുന്നറിയിപ്പ് ബാധകം..
ഇന്ന് കാസർക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ താഴ്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടെന്ന് കലക്ടർ ഫേസബുക്കിൽ പറയുന്നു. ജില്ലയിലെ പ്രധാന നദികളൊക്കെ കരകവിഞ്ഞ് ഒഴുകുകയാണ്. ദേശീയപാതയുടെ പലഭാഗങ്ങളിലും മണ്ണിടിച്ചിലുമുണ്ട്. ഈ സാഹചര്യത്തിലാണ് അവധിപ്രഖ്യാപനം. കൂടാതെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കോട്ടയം ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലങ്ങൾക്കും അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *