മരണ വീട്ടിലെ രംഗങ്ങള്‍ കൊണ്ട് തിയറ്ററില്‍ ചിരി നിറയ്ക്കുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ബോക്സോഫീസില്‍ സര്‍പ്രൈസ് ഹിറ്റായി മാറുന്നു. വളരെ ചെറിയൊരു കഥാതന്തുവില്‍ നിന്ന് നല്ലൊരു സിനിമ ചെയ്യാനാവുമെന്ന് തെളിയിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ എസ് വിപിന്‍. കുടുംബത്തിലെയും സമൂഹത്തിലെയും ജീര്‍ണതകളോട് സിനിമയിലൂടെ നര്‍മമധുരമായി കലഹിക്കുകയാണ് ചലച്ചിത്രകാരന്.
അനശ്വര രാജന്, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന് ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ ഒരുക്കിയ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇവരുടെയെല്ലാം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ട്. അങ്കിത് മേനോന്റെ സംഗീതം പശ്ചാത്തലത്തിന് തികച്ചും അനുയോജ്യമായി. അല്പം പോലും ബോറടിക്കാത്തതാണ് ജോണ്‍കുട്ടിയുടെ എഡിറ്റിങ്.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂബിടിസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി,ലൈന്‍ പ്രൊഡ്യൂസര്‍-അജിത് കുമാര്‍, അഭിലാഷ് എസ് പി,ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അനീഷ് നന്ദിപുലം,പ്രൊഡക്ഷന്‍, ഡിസൈനര്‍-ബാബു പിള്ള,മേക്കപ്പ്-സുധി സുരേന്ദ്രന്,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍,സ്റ്റില്‍സ്-ശ്രീക്കുട്ടന് എ എം, പരസ്യകല-യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടര്‍-സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജീവന് അബ്ദുള്‍ ബഷീര്‍,
സൗണ്ട് ഡിസൈന്‍-അരുണ്‍ മണി, ഫിനാന്‍സ് കണ്ട്രോളര്-കിരണ്‍ നെട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍-സുജിത് ഡാന്‍,ബിനു തോമസ്, പി ആര് ഒ -എ എസ് ദിനേശ്.