ബേസിലിനുള്ള മറുപടിയുമായി ടൊവിനോയെത്തി; പോസ്റ്റിനേക്കാൾ വൈറലായി കമന്റ്

ബേസിൽ ജോസഫിന്റെ അശ്വമേധം പോസ്റ്റിനുള്ള മറുപടിയുമായി ടൊവിനോ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ഒരു പഴയ വീഡിയോ വൈറലായത്. ജി എസ് പ്രദീപിന്റെ അശ്വമേധം പരിപാടിയിൽ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വീഡിയോ ആയിരുന്നു അത്. മത്സരത്തിൽ പ്രദീപ് ജയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലെല്ലാം ഈ വീഡിയോ ആണ്. ഇതിന് മറുപടിയെന്നോണം ബേസിൽ വേറൊരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു. ആ ചിത്രത്തിനാണ് ഇപ്പോൾ ടോവിനോ കമന്റുമായി എത്തിയത്.

കൈയില്‍ ഒരു ഗിറ്റാറും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രമാണ് ബേസിൽ ജോസഫ് പോസ്റ്റ് ചെയ്തത്. അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ് എന്നാണ് അദ്ദേഹം ഈ ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് രസകമായ കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ കമന്റിടാന്‍ ടൊവിനോയെ ഒട്ടേറെപ്പേര്‍ ടാഗും ചെയ്തിട്ടുണ്ട്. അധികം വൈകാതെ പ്രതികരണവുമായി ടൊവിനോ തന്നെയെത്തി. സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ? എന്നാണ് ടോവിനോയുടെ കമന്റ്.. നേരത്തെയും സോഷ്യൽ മീഡിയയിൽ ഇരുവരും നടത്തുന്ന കമന്റിന് വലിയ സ്വീകാര്യതയാണ്. ബേസിലിന്റെ പോസ്റ്റിന് ടൊവിനോയുടെ കമന്റും ടൊവിനോയുടെ പോസ്റ്റിന് ബേസിലിന്റെ കമന്റും ട്രെന്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബേസിൽ പോസ്റ്റ് ഇട്ടത് മുതൽ നിരവധി പേരാണ് ടൊവിനോയെ ടാഗ് ചെയ്തത്.

അപ്പൊ ഒരു പാട്ടുകൂടി വരാൻ ഉണ്ടെന്ന് മനസ്സിൽ ആയി… കൊച്ചു ടീ വിൽ ആണോ എന്ന ചോദ്യവുമായി നടനും തിരക്കഥാകൃത്തുമായ സിജു സണ്ണി എത്തിയ.. അറിഞ്ഞില്ല… ആരും ഒന്നും പറഞ്ഞില്ല എന്നായിരുന്നു സുരേഷ് കൃഷ്ണയുടെ കമന്റ്. വേടന് മുൻപേ വയനാടൻ എന്ന് സുരഭി ലക്ഷ്മി പറഞ്ഞു. ഞെട്ടിച്ചെന്നായിരുന്നു സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ പ്രതികരണം.

അഭിനേതാക്കളായ ബിനു പപ്പു, നൈല ഉഷ, രജിഷ വിജയൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരും ബേസിൽ ജോസഫിന് പിന്തുണ അറിയിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *