അക്ഷയ പുസ്തകനിധി എബനേസര്‍ എഡ്യൂക്കേഷണല്‍ അസോസിയേഷനുമായി സഹകരിച്ച് നല്കുന്ന പ്രൊഫ. എം. പി. മന്മഥന് അക്ഷയ പുരസ്കാരത്തിന് മലയാളിയുടെ അഭിമാനവും പ്രശസ്ത ചലച്ചിത്രകാരനുമായ അടൂര്‍ ഗോപാലകൃഷ്ണന് അര്‍ഹനായി. ഒരു ലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം ലീലാവതി, പ്രഭാവര്‍മ്മ, പായിപ്ര രാധാകൃഷ്ണന് എന്നിവരടങ്ങുന്ന സമിതിയാണ് വിധിനിര്‍ണ്ണയം നിര്‍വ്വഹിച്ചത്.
കേരളത്തിന്റെ മനസാക്ഷിയായി ജീവിച്ച പ്രൊഫ. എം. പി. മന്മഥന്റെ നേതൃത്വത്തില്‍ ആരംഭിച്ച അക്ഷയ പുസ്തകനിധി കുട്ടികളുടെ സര്‍ഗാത്മക പോഷണത്തിനും, കുട്ടികളുടെ അഭയകേന്ദ്രങ്ങളില്‍ അക്ഷര ജ്യോതിസ് തെളിക്കാനും, മികച്ച മറുനാടന്‍ മലയാളി സമാജങ്ങളെ ആദരിക്കാനും മറ്റുമുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു.
അക്ഷയ പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ അവസാന വാരം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന എം. പി. മന്മഥന് അനുസ്മരണ യോഗത്തില്‍ ഗോവ ഗവര്‍ണ്ണര്‍ പി. എസ്. ശ്രീധരന് പിള്ള പുരസ്ക്കാര സമര്‍പ്പണം നിര്‍വ്വഹിക്കും.