വൈദികനെ കുത്തി പരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ


കണ്ണൂർ :കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരിക്കേൽപിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു.
ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തിപ്പരുക്കേൽപ്പിച്ചത്.
കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത് .നൽകിയ ധനസഹായം കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നു, വലതു കൈയ്ക്കും വയറിനും കുത്തേറ്റ വൈദികൻ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *