തരംഗമാകാന്‍ കണ്ണപ്പ വരുന്നു

തീയറ്ററുകളില്‍ ‘തല’യുടെ വിളയാട്ടം തുടരുമ്പോള്‍ മോഹന്‍ലാല്‍ തരംഗം ഇനിയും ‘തുടരു’മെന്ന സൂചന നല്‍കി പാന്‍ ഇന്ത്യന്‍ സിനിമയായ കണ്ണപ്പയുടെ ട്രെയ്‌ലര്‍ വരുന്നു. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ഇവന്റില്‍ മോഹന്‍ലാല്‍, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹന്‍ബാബു, മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും.
തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പ ലോകമെങ്ങുമുള്ള തീയറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 27-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ കണ്ണപ്പയില്‍ എത്തുന്നുണ്ട്.
മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന കണ്ണപ്പയില്‍ കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.
മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *