ദത്തെടുത്ത കുഞ്ഞിനെ പീഡിപ്പിച്ച അച്ഛന്‍ റിമാന്‍ഡില്‍

പാറശ്ശാലയില്‍ അഞ്ച് വയസ്സുള്ള കുഞ്ഞിനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് അച്ഛന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
പീഡനവിവരം കുട്ടിതന്നെയാണ് അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. പിന്നീട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *