അഹമ്മദാബാദ് ∙: ഗുജറാത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം വിമാനം തകർന്നു വീണു.
ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടംഉണ്ടായത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 242 ൽ അധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ടേക്ക് ഓഫിനിടെ വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചായിരുന്നു അപകടം. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുന്നു. വിമാനം തകർന്നു വീണത് ജനവാസ മേഘലയിലാണ്.. അടുത്ത് തന്നെ നിരവധി ഫ്ലാറ്റും വീടുകളും ഉണ്ട്. അപകടത്തിന്റെ തീവ്രത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.. പരിക്കേറ്റവരെ അടുത്തുള്ള അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുന്നു.