മമ്മൂട്ടി കമ്പനിയിലൂടെ ദുബായ് യൂട്യൂബര്‍ ഖാലിദ് അല്‍മേരി മലയാളത്തിലേക്ക്

ദുബായിലെ പ്രശസ്ത യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഖാലിദ് അല്‍ അമേരി മലയാള സിനിമയിലേക്ക് എത്തുന്നു. നവാഗതനായ അദ്വൈത് നായരിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ‘ചത്ത പച്ച: ദി റിങ് ഓഫ് റൗഡീസ്’ എന്ന സിനിമയിലാണ് ഖാലിദ് അല്‍ അമേരി ശ്രദ്ധേയമായ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി വേഷമാണെങ്കിലും ചിത്രത്തില്‍ അല്‍മേരിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമാണെന്നാണ് റിപ്പോര്‍ട്ട്.

ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നീങ്ങുന്നത്. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് എസ്. രാമകൃഷ്ണന്‍ എന്നിവരാണു സഹനിര്‍മാതാക്കള്‍. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

പ്രശസ്ത ബോളിവുഡ് സംഗീതജ്ഞരായ ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ ആനന്ദ് സി. ചന്ദ്രന്‍, എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. സിനിമയുടെ ജിസിസി, വിദേശ തിയറ്റര്‍ റൈറ്റ് ദുബായ് ആസ്ഥാനമായ ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കി. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ വിതരണ കരാറുകളിലൊന്നാണ് ചിത്രത്തിനു ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *