ആലപ്പുഴ : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടു ആലപ്പുഴ ഡി എം ഓ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം നടന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി .പോലീസ് വളരെ മോശമായി പെരുമാറി എന്നാണ് പ്രവർത്തകരുടെ ആരോപണം . മെഡിക്കൽ കോളേജ് അപകടത്തെ തുടർന്ന് പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്.വിവിധയിടങ്ങളിൽ പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകർത്തു മുന്നേറുകയും പോലീസ് ജല പീരങ്കിപ്രയോഗിക്കുകയും ചെയ്തു.








