ആര്‍.സി.ബി താരം യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ യാഷ് ദയാല്‍ വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതി മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലായ ഐജിആര്‍എസിലാണ് പരാതി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിന് നിര്‍ദേശം നല്‍കിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടു. ഐജിആര്‍എസില്‍ സമര്‍പ്പിച്ച പരാതി പരിഹരിക്കാന്‍ പോലീസിന് ജൂലൈ 21 വരെ സമയം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫസ് അറിയിച്ചു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായ പണം വാങ്ങിയിട്ടുണ്ടെന്നും പല പെണ്‍കുട്ടികളെയും ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി പൊലീസിന് നല്‍കാന്‍ തയ്യാറാണെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
മരുമകളെന്ന് പറഞ്ഞാണ് യാഷ് ദയാല്‍ തന്നെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഭര്‍ത്താവിനെ പോലെയായിരുന്നു തന്നോട് പെരുാറിയിരുന്നത്. അങ്ങനെയാണ് താന്‍ അദ്ദേഹത്തെ വിശ്വസിച്ചത്. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ യാഷ് ദയാല്‍ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. തന്നെ ശാരീരികവും മാനസികവുമായി ദയാല്‍ പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ സൂചിപ്പിച്ചു.
2025 ജൂണ്‍ 14-ന് വനിതകളുടെ ഹെല്‍പ് ലൈന്‍ നമ്പറായ 181-ല്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാല്‍

Leave a Reply

Your email address will not be published. Required fields are marked *