ആണും പെണ്ണും അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരമെന്നു ടി.കെ അഷ്‌റഫ്
സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്. ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം ആണ് സൂംബാ ഡാന്‍സെന്ന് ടി.കെ അഷ്‌റഫ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ സൂംബാ ഡാൻസ് നടപ്പാക്കുന്നതു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന കായിക പരിശീലനങ്ങള്‍ക്കൊപ്പം സൂംബാ ഡാന്‍സും കളിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്നും ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നുമാണ് അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇതില്‍ നിന്ന് മാറി നിന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കുന്ന നടപടിയെന്ന് അറിയാന്‍ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തല്‍ ബ്രൈക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരുമെന്നും ടി.കെ അഷ്‌റഫ് ഫേസ്ബുക്കില്‍ പറയുന്നു.