മുണ്ടൂരില്‍ കാട്ടാന ആക്രമണം, ചവിട്ടേറ്റ ഗൃഹനാഥന്‍ മരിച്ചു

പ്രതിഷേധവുമായി നാട്ടുകാര്‍, കളക്ടറും എംഎല്‍എയും സ്ഥലത്തെത്തി ചര്‍ച്ച നടത്തി

പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ (65) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തു.
തുടര്‍ന്ന് പാലക്കാട് ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക ഐഎഎസ്, എഎസ്പി രാജേഷ് കുമാര്‍, മലമ്പുഴ എംഎല്‍എ, എ.പ്രഭാകരന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരോടും മരിച്ച കുമാരന്റെ ബന്ധുക്കളോടും സംസാരിച്ചു. വന്യ മൃഗങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുന്നത് സംബന്ധിച്ചുള്ള വീഴ്ചയിലെ പ്രതിഷേധം നാട്ടുകാര്‍ കളക്ടറെ അറിയിച്ചു. ഉചിതമായ നടപടികള്‍ സ്വീകരിക്കാം എന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് കുമാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *