ഇടുക്കി : ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു .സീത( 54 )ആണ് മരിച്ചത്. മരിച്ച സ്ത്രീയുടെ ഭർത്താവിനും കാട്ടാന ആക്രമണത്തിൽ പരിക്കുണ്ട് .അദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പീരുമേടിന് സമീപം വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം/ ഭാര്യയും ഭർത്താവും രണ്ട് മക്കളും ചേർന്നാണ് വനവിഭവങ്ങൾ ശേഖരിക്കാൻ .പോയത് ജനവാസമേഖലയോട് ചേർന്നാണ് വനമേഖല.ഇവിടെ കാട്ടാന ആക്രമണം കഴിഞ്ഞ കുറെ നാളായി രൂക്ഷമായിരുന്നു