തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനിലയിൽ മാറ്റമില്ല.ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ആണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചു വിശദീകരിച്ചത് . വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല.
ജൂൺ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. 102 വയസുളള വിഎസ് അച്യുതാനന്ദന്‍ ഏറെ നാളായി മകൻ അരുണിന്റെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു









