വിമാനത്താവളത്തിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം

വിമാനം തിരിച്ചിറക്കി എയര്‍ ഇന്ത്യ

ഇന്തോനേഷ്യയിലെ ബാലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് തിരിച്ചു പറന്നു. ഡല്‍ഹിയില്‍ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എ ഐ 2145 വിമാനമാണ് വിമാനത്താവളത്തിനു സമീപം അഗ്‌നിപര്‍വത സ്‌ഫോടനമാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു തിരികെ പറന്നത്. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരെയും വിമാനത്തില്‍നിന്നും പുറത്തിറക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

അഗ്‌നിപര്‍വന സ്‌ഫോടനത്തെ തുടര്‍ന്ന് മറ്റു പല എയര്‍ലൈന്‍ കമ്പനികളുടെയും ബാലി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുന്‍പും സമാനമായ രീതിയില്‍ ബാലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

തിരികെയെത്തിയ യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുകയോ അല്ലെങ്കില്‍ പകരം സംവിധാനം ഒരുക്കുകയോ ചെയ്യുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *