കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; സന്ദർശന വിസ ഒരു വർഷം വരെ നീട്ടാൻ സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു. കുടുംബ സന്ദർശന വിസ വിശേഷ സാഹചര്യങ്ങളിൽ ഒരു വർഷം വരെ നീട്ടുന്നതിന് സാധ്യത. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് വിസ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

കുടുംബ സന്ദർശന വിസ ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് ഇത് ആറ് മാസം വരെ നീട്ടി നൽകാവുന്നതരത്തിലും ആയിരിക്കും. സന്ദർശകർക്ക് ഇനി കുവൈത്തി വിമാനക്കമ്പനികൾക്ക് പുറമേ മറ്റ് അന്താരാഷ്ട്ര എയർലൈൻസുകൾ വഴിയും യാത്ര ചെയ്യാം.ബന്ധുക്കൾക്ക് സന്ദർശന വിസ അനുവദിക്കും. സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിനായി ഇനി സർവകലാശാല ബിരുദം ആവശ്യമായിരിക്കില്ല. വിദേശത്തുള്ള മലയാളികൾക്കുള്‍പ്പെടെയുള്ള പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും.

സന്ദർശന വിസയുമായി ബന്ധപ്പെട്ട പുതുക്കിയ ഫീസ് ഘടന ഉടൻ മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാക്കും. ഇതിലൂടെ, മിഡിൽ ഈസ്റ്റ് എയർലൈൻസിനും മറ്റ് വിദേശ എയർലൈൻസുകൾക്കും കുവൈത്തിലെ സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കും. കുവൈത്തിലെ ടൂറിസം, വ്യാപാര മേഖലകൾക്കൊപ്പം കുടുംബ സംഗമത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് വിസാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നു ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *