ഗോവയിലെ ‘മെസികാക്ക’ ആണ്‍കുട്ടിയോടൊപ്പം പന്തുകളിക്കുന്ന കാക്ക വൈറല്‍!

ഹാരാഷ്ട്ര പല്‍ഗാറിലെ സംസാരിക്കുന്ന കാക്കയ്ക്കു ശേഷം ഗോവയില്‍നിന്നുള്ള മറ്റൊരു കാക്ക സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ പ്രത്യക്ഷപ്പെട്ടിട്ട് ആഴ്ചകളായെങ്കിലും ഇപ്പോഴും നെറ്റിസണ്‍സിനിടിയില്‍ ദൃശ്യങ്ങള്‍ വൈറലായി തുടരുകയാണ്. കൗമാരക്കാരനുമായുള്ള പന്തുകളിയാണ് കാക്കയെ സൂപ്പര്‍ ഹീറോയാക്കിയത്. കാക്കയുടെ പന്തടക്കവും കൊക്കുകൊണ്ടു തട്ടുന്നതുമെല്ലാം കണ്ട് ലോകമെമ്പാടുമുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി!

വീടിന്റെ വരാന്തയിലാണ് കാക്കയുടെയും ആണ്‍കുട്ടിയുടെയും പന്തുകളി. ദൃശ്യങ്ങള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ കുട്ടിയും കാക്കയും തമ്മില്‍ നല്ല ചങ്ങാത്തത്തിലാണെന്നു മനസിലാക്കാം.
കുട്ടി കാല്‍കൊണ്ടു കാക്കയുടെനേരേ പന്തുതട്ടുന്നു. കൊക്കുകൊണ്ട് കാക്ക തിരിച്ചു കുട്ടിയുടെനേരേക്കും തട്ടുന്നു. ഒരു മിനിറ്റോളം ഇരുവരും പന്തുകളിക്കുന്നു. കുട്ടി തട്ടിയിടുന്ന പന്ത് ചിലപ്പോള്‍ കൊക്കുകൊണ്ട് നിര്‍ത്തുന്നതും തുടര്‍ന്നു വീണ്ടും തട്ടുന്നതും കാണാം. കളിക്കിടെ ഫുട്‌ബോള്‍ താരങ്ങള്‍ ചെയ്യുന്നതിനോടു സാമ്യം പുലര്‍ത്തുന്നതാണ് കാക്കയുടെ രീതി.

പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വന്‍ പ്രതികരണങ്ങളാണു ലഭിക്കുന്നതും. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു മികച്ച താരങ്ങളെ സംഭാന ചെയ്തിട്ടുള്ള ഗോവയിലെ കാക്കയും പന്തുകളിക്കുമെന്നു ചിലര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *