ചെന്നൈ : ആരാധകർ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്ന വെട്രിമാരൻ – ചിമ്പു ചിത്രം തുടങ്ങിയതായി റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു എന്നാണ് വിവരം. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ലീക്കായ ഒരു ചിത്രത്തിൽ നിന്നാണ് ഇരുവരും ഒന്നിച്ച വിവരം സിനിമ പ്രേമികൾ അറിയുന്നത്.വെട്രിമാരന്റെ സംവിധാനത്തിൽ ചിമ്പു നായകനാകുന്ന ചിത്രം ആരാധകർ വളരെ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്.
വിടുതലൈ 2 എന്ന ചിത്രത്തിന് ശേഷം ഹിറ്റ്മേക്കർ വെട്രിമാരൻ സിലമ്പരശനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടിട്ടില്ല .ലോകശനിൽ നിന്നും ലീക്കായ ചിത്രത്തിൽ കൈലി മുണ്ട് ഉടുത്ത് നാടൻ ഗെറ്റപ്പിൽ നിൽക്കുന്ന ചിമ്പുവിനെ കാണാം. ഒപ്പം ജയിലർ, ഡോക്ടർ, കോലമാവ് കോകില തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറും ഉണ്ട്. നെൽസണും യുവതാരം കവിനും ചിത്രത്തിൽ സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വെട്രിമാരന്റെ അവസാനം റിലീസ് ചെയ്ത ചിത്രമായ വിടുതലൈ 2 ബോക്സ്ഓഫീസിൽ വമ്പൻ പരാജയം നേരിട്ടിരുന്നു. അതിന്ശേഷം സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാദിവാസൽ ആവും ചിത്രീകരണമാരംഭിക്കുക എന്ന് വാർത്തയായുണ്ടായിരുന്നുവെങ്കിലും വ്യക്തമല്ലാത്ത കാരണങ്ങളാൽ ചിത്രം വീണ്ടും വൈകുമെന്ന് അറിയുന്നു.