ലഹരിക്കെതിരെ പോരാടുകയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പുതിയ തലമുറയില്‍ എത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.സി. കബീര്‍ മാസ്റ്റര്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും മാതൃകയാണെന്ന് ഗാന്ധിയന്‍ കൂട്ടായ്മ. എംഎല്‍എ പെന്‍ഷനില്‍ 75 ശതമാനം ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചിലവഴിക്കുന്ന കബീര്‍ മാസ്റ്റര്‍ കേരളത്തിലെ ഗാന്ധിയന്‍ കൂട്ടായ്മയുടെ സംസ്ഥാന ചെയര്‍മാനും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിയന്‍ സംഘടനയായ ഗാന്ധിദര്‍ശന്‍ സമിതിയുടെ സംസ്ഥാന പ്രസിഡണ്ടുമാണ്. കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും കൂട്ടായ്മ ഉറപ്പു നല്‍കി.