കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നു;പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : നിസ്സാര പ്രശ്നത്തിന്റെ പേരിൽ തുടങ്ങിയ സംഘർഷത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്നും സർവകലാശാലയിലെ ഫയലുകൾ നീങ്ങുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

എസ്എഫ്ഐ കുട്ടികളെകൊണ്ട് ചുടു ചോറ് വാരിക്കുകയാണ് .യൂണിവേഴ്സിറ്റികളിൽ എന്തിനാണ് എസ് എഫ് ഐ സമരാഭാസം നടത്തിയത് എന്നും സതീശൻ ചോദിച്ചു.ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ മറച്ചു പിടിക്കാനാണ് സമരമെന്നും മോഹനൻ കുന്നുമ്മലിനെ വിസിയാക്കിയത് പിണറായി സർക്കാർ ആണെന്നും സതീശൻ ആരോപിച്ചു.

കീം പരീക്ഷഫലം നടപടികൾ കുട്ടികളുടെ ഭാവി ആശങ്കയിലാക്കി, ഭേദഗതിയിലൂടെ പരീക്ഷഫലം അട്ടിമറിച്ചു എന്നതാണ് നടന്നത് എന്നും ആർക്കുവേണ്ടിയാണ് പ്രോസ്ക്റ്റീസ് ഭേദഗതി വരുത്തിയത് എന്നും സതീശൻ ചോദിച്ചു.

ആരോഗ്യരംഗത്തെ സമരം അവസാനിക്കില്ല. ആർഎസ്എസിന്റെ ഏജന്റ് എന്ന ക്യാപ്സ്യൂൾ കയ്യിൽ വച്ചാൽ മതി. താൻ ഗവർണർക്കും നിർമ്മല സീതാരാമനൊപ്പം പോയി പുട്ടും കടലയും കഴിച്ചിട്ടില്ല.നിതിൻ ഗഡ്കരിക്ക് പൊന്നാടയുമായി പോയത് ആരാണ് എന്ന് അറിയാമല്ലോ , ആർ എസ് എസ് ഏജന്റ് എന്ന വിശേഷണം ഏറ്റവും യോജിക്കുക പിണറായിക്കാണെന്നും സതീശൻ ആരോപിച്ചു.

പിണറായിക്കും സംഘപരിവാരിനും ഇടയിലുള്ള ഇടനിലക്കാരനാണ് ഗഡ്കരി.ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സമരാഭാസം. സിപിഎം ഭരണത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് .കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി എന്നും പറഞ്ഞ സതീശൻ ,തരൂർ വിവാദത്തിൽ നോ കമന്റ്സ് എന്ന് മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *