ന്യൂഡൽഹി: ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി മുന്നോട്ടുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തള്ളി അമേരിക്ക എത്തുന്നതോടെ ട്രംപിന്റെ നയ വൈരുധ്യങ്ങളാണ് ചർച്ചയാകുന്നത്. ഇന്ത്യയോടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഈ പിടിവാശി എന്തിനാണെന്ന് ഇപ്പോഴും പിടികിട്ടുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്, ലോകം മുഴുവൻ തന്റെ കയ്യിലാണ് എന്ന സാഹസം പ്രകടമാക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതോടെ അമേരിക്കയോടുള്ള ഇഷ്ടക്കാരുപോലും അകലാനും തുടങ്ങുകയാണ്.
യുഎസ്-ഇന്ത്യ വ്യാപാര സംഘർഷങ്ങൾ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും സങ്കീർണമായ സാഹചര്യത്തിലേക്കാണ് എത്തുന്നത്. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അത് പരിഹരിക്കപ്പെടുന്നതു വരെ വേണ്ട” എന്നായിരുന്നു ട്രംപിൻ്റെ മറുപടി. അതായത്. റഷ്യൻ ക്രൂഡ് ഓയിലുകളെ എന്ന് ഇന്ത്യ ആശ്രയിക്കാതാകുന്നോ അന്ന് ഇന്ത്യയുമായി ചർച്ചയ്ക്ക് എന്ന ലൈനാണ് അമേരിക്ക ഇപ്പോൾ നടത്തുന്നത്.
പിന്നിലെ ലക്ഷ്യങ്ങൾ? സൈനിക ബേസില്ലാത്ത ഏഷ്യൻ ശക്തി, യാങ്കി നയം ഏശില്ല
ലോകം മുഴുവൻ നിയന്ത്രണത്തിലാക്കണെന്ന ട്രംപിന്റെ അതായത് യാങ്കി നയമാണ് ! ആക്രമിച്ച് കീഴ്പ്പെടുത്തുക, അടിമകളാക്കി ഭരിക്കുക എന്നിവയാണ് ഈ നയത്തിന്റ കാതൽ, മധ്യപൂർവ്വ ദേശങ്ങളിലും , ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും തങ്ങളുടെ സൈനിക വലയം സൃഷ്ടിച്ച അമേരിക്കയ്ക്ക് ഇന്നും കയ്യിലൊതുക്കാനാകാത്തവ ഏഷ്യൻ ഭൂഖണ്ഡമാണ്.
അവയിൽ തുല്യ ശക്തിയായി നിൽക്കുന്ന ചൈന, സാമ്പത്തികമായും, ജനസംഖ്യയിലും വളർച്ചയിലും തൊട്ട് താഴെ ഇന്ത്യയും നിലകൊള്ളുമ്പോൾ പരസ്പരം ശക്തരായ രണ്ട് ഏഷ്യൻ രാജ്യങ്ങളെ ഇവിടെ കാണാം. സ്ഥിരം അക്രണങ്ങളും ആഭ്യന്തരകലാപങ്ങളും അരങ്ങേറിയ അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈന്യം പിടിയിറങ്ങിയിട്ടും ഏഷ്യൻ രാജ്യങ്ങളിൽ തങ്ങളുടെ ആയുധപുരയും സൈനികബേസും ഉറപ്പിക്കണമെന്നാണ് അമേരിക്കൻ ആഗ്രഹം.
ചൈനയും ഇന്ത്യയും അടുത്താൽ
ശക്തമായി നിലകൊള്ളുന്ന ഏഷ്യയിലെ അതിശക്തരായ രണ്ട് രാജ്യങ്ങൾ അയൽപ്പക്ക പോരിലാണ്. ഇന്ത്യയും -ചൈനയും കൈകോർത്താൽ , റഷ്യയുടെ ആയുധ സഹായങ്ങൾ കൂടി ലഭിക്കുകയാണെങ്കിൽ ഏറ്റവും ശക്തരായ ചേരി രൂപം കൊള്ളുമെന്നാണ് അമേരിക്കയുടെ പേടി. മുൻപ് ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാർദ്ദവും എന്ന പോലെ ഈ സഖ്യം മുന്നോട്ട് പോയാൽ സാമ്പത്തിക, വ്യാപാര, ആയുധ സഹായങ്ങളുമായി മുന്നോട്ട് പോയാൽ അമേരിക്കയ്ക്ക് അത് തലവേദനായകും എന്നതും ഉറപ്പാണ്.
മറ്റൊരു കാരണം കമ്യൂണിസ്റ്റ് ചേരിയായ റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പത്തിന് തടയിടുകയാണ്. ഒരു ചേരിയിലും ഉൾപ്പെടാത്ത നയതന്ത്രമാണ് ഇന്ത്യയുടെ പോളിസി. മധ്യസ്ഥ ചർച്ചകൾക്ക് പോലും ഇന്ത്യയെ പല രാജ്യങ്ങളും ക്ഷണിക്കുന്നത് നല്ലൊരു മധ്യസ്ഥൻ എന്ന നിലയിലാണ്. ഇന്ത്യ അമേരിക്ക ബന്ധം വഷളാകുമ്പോൾ ആര് ചർച്ചയ്ക്ക് തയ്യാറാകും എന്നതും ചോദ്യമാണ്. ഇന്ത്യയെ ആയുധപരമായി സഹായിക്കുന്ന രാജ്യമാണ് ഇസ്രയേൽ. ട്രംപിന്റെ തിരുവ യുദ്ധത്തിൽ അമേരിക്കയോട് കൂടിക്കാഴ്ച നടത്താൻ ബെഞ്ചമിൻ നെതന്യാഹു തയ്യാറാകുമോ എന്നതും വരും മണിക്കൂറിലെ കാഴ്ചയാകും.
സെലൻസികെ പരസ്യമായി എതിർത്തു, ഇന്ത്യക്ക് ഇതിൽ എന്ത് റോൾ?
മൂന്നാം ലോക മഹായുദ്ധത്തിന് കോപ്പ് കൂട്ടുന്നത് നിർത്തണമെന്ന് പരസ്യമായി ശാസിച്ച വൈറ്റ് ഹൗസിൽ വിളിച്ചിരുത്തി ചർച്ച ചെയ്യുകയും പിന്നീട് അപമാനിച്ച് ഇറക്കി വിടുകയും ചെയ്തത് ഉക്രൈൻ പ്രസിഡന്റ് സെലൻസികിയെ ആണ്. ഇന്ത്യക്കെതിരെ തിരുവ യുദ്ധം പ്രഖ്യാപിക്കുന്നത് പോലും ഉക്രൈനെതിരായ റഷ്യൻ ആക്രമണങ്ങൾക്ക് ഇന്ത്യ ഇന്ധനം പകരുന്നു എന്ന് വിമർശിച്ചുമാണ്.
ഉക്രൈനെ പരസ്യമായി തള്ളുകയും റഷ്യയുടെ വിഷയത്തിൽ ഇന്ത്യയെ ഉപരോധത്തിൽ കൈപ്പിടിയിലാക്കുകയും ചെയ്യുന്ന നയമാണ് രണ്ടാം ട്രംപ് സർക്കാർ സ്വീകരിക്കുന്നത്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മറ്റുള്ളവർ റഷ്യൻ ഊർജ്ജം വാങ്ങുന്നത് തുടരുകയാണെന്നും ചോദ്യം ചെയ്യപ്പെട്ടതിന് ശേഷം, മോസ്കോയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ പുതിയ “ദ്വിതീയ ഉപരോധങ്ങൾ” ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി.
സൂചി കുത്താൻ ഇടം കൊടുത്താൽ കൊള്ളയടിക്കുന്ന പ്രവണതയെന്നായിരുന്നു ട്രംപിനെതിരായ ചൈനീസ് പ്രസിഡന്റിന്റെ വിമർശനം. അതേസമയം റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയർത്തി അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാടമീർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്.
വ്യാപാരങ്ങളിൽ കൈകോർത്താൽ
ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി ശ്രോതസാണ് ചൈന. എണ്ണ ഇതര ഇറക്കുമതികൾക്കായി ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് 25 ശതമാനമാണ്. കഴിഞ്ഞ 15 വർഷത്തെ വ്യാപബന്ധത്തിൽ നേരിയ കോട്ടം വന്നത് ഇന്ത്യ-ചൈന അതിർത്തിയായ പാങ്കോങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മാത്രമാണ്. ഏഷ്യൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഉണ്ടെങ്കിലും ചൈനയെ ആശ്രയിക്കുന്നത് ഇന്നും ഇന്ത്യ തുടരുകയാണ്. സ്മാർട്ട് ഫോൺ മുതൽ ഇലക്ട്രോണിക്സ്, ഉപകരണങ്ങൾ അടക്കം ചൈനയുടെ ബൃഹത്തായ വ്യാപരകേന്ദ്രമാണ് ഇന്ത്യ.
അമേരിക്ക വ്യാപര ബന്ധത്തിൽ വിള്ളലിട്ടതോടെ ഇന്ത്യൻ വ്യാപാരം ചൈനയുമായി കൈകോർക്കുമോ എന്നതും നിർണായകമാണ്. കൂടുതൽ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിലേക്ക് എത്തിയാൽ അത് അമേരിക്കയ്ക്ക് ആശങ്കയും സൃഷ്ടിക്കും. കോവിഡാനന്തരം ഇന്ത്യ-ൃചൈന ഇറക്കുമതി ഇരട്ടിയിലധികം വർധിച്ചതായിട്ടാണ് കണക്കുകൾ മുന്നോട്ട് വയ്ക്കുന്നത്. അമേരിക്കൻ കമ്പനികൾക്ക് ചൈനയിലെ നിക്ഷേപം വിലക്കിയതും ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കരുതെന്നും ട്രംപ് മുന്നോട്ട് വച്ചത് ഈ ബന്ധം വളരാതിരിക്കാൻ കൂടിയാണെന്നാണ് വിലയിരുത്തൽ.