ആണവ ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് അമേരിക്ക ഇറാന് നഷ്ടപരിഹാരം നൽകണം: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി

ടെഹ്‌റാൻ: ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ അമേരിക്ക സമ്മതിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. കഴിഞ്ഞ മാസം ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയിൽ, അമേരിക്കയുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച്അരഗ്ചി വ്യാഴാഴ്ച സൂചന നൽകി.

ഈ വർഷം ഏപ്രിലിൽ ഇരു രാജ്യങ്ങളും ആണവ കരാറിന്റെ മൊത്തത്തിലുള്ള സാധ്യതകളെക്കുറിച്ചു ചർച്ച ആരംഭിച്ചിരുന്നു. എന്നാൽ ഇറാൻ പ്രതിനിധി സംഘം യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് തുടർച്ചയായി അഞ്ച് റൗണ്ട് ചർച്ചകൾ പാതിവഴിയിൽ അവസാനിച്ചു.

ആറാം റൗണ്ട് ചർച്ചകൾ നടക്കാൻ ദിവസങ്ങൾക്ക് മുൻപാണ് ഇറാനെതിരെ ഇസ്രായേൽ പ്രതിരോധ ആക്രമണം നടത്തിയത്. ഇറാനിൽ നടക്കുന്നത് ആണവ ബോംബ് പരീക്ഷണമാണെന്ന് ആരോപിച്ച് ഡസൻ കണക്കിന് ആണവ ശാസ്ത്രജ്ഞരെയും ഉന്നത ജനറൽമാരെയും ഇസ്രായേൽ കൊലപ്പെടുത്തി.

ഇസ്രായേലിന്റെ ആക്രമണത്തിന് ശേഷം ജൂൺ 22 ന് അമേരിക്ക ഫോർഡോയിൽ ജിബിയു 57 ബങ്കർ ബസ്റ്റർ ബോംബുകളും നതാൻസിലും ഇസ്ഫഹാനിലും ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും വർഷിച്ചു.

ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവിശ്വാസം വർദ്ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ അവരുടെ മുൻ പരിപാടികളിലേക്ക് പോയാൽ വീണ്ടും ആക്രമിക്കുമെന്ന് അദ്ദേഹം അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇറാൻ യുറേനിയം സമ്പുഷ്ടീകരണ പരിപാടി ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടുവരികയാണ്. ഇറാന്റെ പുതിയ വ്യവസ്ഥകൾ ചർച്ചകൾ പുനരാരംഭിക്കുന്നതിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് നിരീക്ഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *