സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിന്റെ ബഹിരാകാശ യാത്ര നാളത്തേക്ക് മാറ്റി .കെന്നഡി സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്ന യുഎസിലെ ഫ്ലോറിഡയിൽ കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്നാണ് ഇന്നു വൈകുന്നേരം നിശ്ചയിച്ചിരുന്ന യാത്ര മാറ്റിയത്. നാളെ വൈകിട്ട് 5.30 കഴിഞ്ഞ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ഉൾപ്പെടെ നാലു യാത്രികരുമായി സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് കുതിച്ചുയരും.റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രികർ ഇരിപ്പിടം .
പെഗ്ഗി വിറ്റ്സൻ (യുഎസ്) സ്ലാവോസ് വിസീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു മറ്റു യാത്രികർ. പെഗ്ഗിയാണു ദൗത്യത്തെ നയിക്കുന്നത്. ശുഭാംശു ശുക്ല പൈലറ്റാവും.ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഇന്ത്യൻ വ്യോമസേനയുടെ ഒരു ടെസ്റ്റ് പൈലറ്റും ബഹിരാകാശയാത്രികനുമാണ്.