മാസം തോറും ചെറിയ തുക മാറ്റിവയ്ക്കാൻ സാധിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഇതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് എല്ലാ മാസവും ചെറിയ തുകകൾ നിക്ഷേപിക്കാനും കാലക്രമേണ അതൊരു വലിയ ഫണ്ടായി മാറാനുമുള്ള സൗകര്യമാണ് എസ്ഐപി ഒരുക്കുന്നത്. ദീർഘകാലത്തേക്ക് ഒരു നിശ്ചിത തുക പ്രതിമാസ തവണകളായോ മൂന്ന് മാസത്തിലൊരിക്കലോ അടയ്ക്കാം. കോമ്പൗണ്ടിങ്ങിന്റെ ശക്തിയിലൂടെയാണ് ഈ സ്കീമിൽ അധിക വരുമാനം ലഭിക്കുന്നത്.
എല്ലാ മാസവും വരുമാനത്തിൽ നിന്ന് എന്തെങ്കിലും സമ്പാദിച്ചുകൊണ്ട് നിക്ഷേപം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്ഐപി ഏറെ അനുയോജ്യമാണ്. 10,000 രൂപ പ്രതിമാസം എസ്ഐപിയിൽ നിക്ഷേപിച്ചാൽ 10 വർഷം കൊണ്ട് 49 ലക്ഷം രൂപ സമ്പാദിക്കാനാകും. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, 27% വരെ വാർഷിക വരുമാനം നൽകിയ മികച്ച 10 മ്യൂച്വൽ ഫണ്ടുകൾ പരിചയപ്പെടാം.
- ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് – ഡയറക്ട് പ്ലാൻ
ഈ ഫണ്ടിലെ 10 വർഷത്തെ എസ്ഐപി റിട്ടേൺ 26.62% സിഎജിആർ ആണ്. ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ എസ്ഐപി 10 വർഷത്തിനുള്ളിൽ 49.14 ലക്ഷം രൂപയായി മാറും. 10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ 20.73% ആണ് സിഎജിആർ നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 6.58 ലക്ഷം രൂപ മൂല്യമുണ്ടാകും.
- നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് – ഡയറക്ട് പ്ലാൻ
10 വർഷത്തെ എസ്ഐപി റിട്ടേൺ 25.01% ആണ്. ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ എസ്ഐപി 10 വർഷത്തിനുശേഷം 45.05 ലക്ഷം രൂപയാകും. 10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ 22.96% ആണ് സിഎജിആർ നിരക്ക്. ഈ ഫണ്ടിലെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 10 വർഷത്തിനുശേഷം 7.90 ലക്ഷം രൂപ മൂല്യമുള്ളതായിരിക്കും.
- മോട്ടിലാൽ ഓസ്വാൾ മിഡ്ക്യാപ് ഫണ്ട് – ഡയറക്ട് പ്ലാൻ
10 വർഷത്തെ എസ്ഐപി റിട്ടേൺ: 23.93% സിഎജിആർ ആണ്. 10 വർഷം മുമ്പ് ആരംഭിച്ച ഈ ഫണ്ടിലെ പ്രതിമാസ നിക്ഷേപം 10,000 രൂപയാണെങ്കിൽ, ഇപ്പോൾ 42.51 ലക്ഷം രൂപയായി വളരും. 10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ 19.04% ആണ് സിഎജിആർ നിരക്ക്. ഈ ഫണ്ടിലെ ഒരു ലക്ഷം രൂപയുടെ മൂല്യം 10 വർഷത്തിനുശേഷം 5.71 ലക്ഷം രൂപയായിരിക്കും.
- ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് – ഡയറക്ട് പ്ലാൻ
10 വർഷത്തെ എസ്ഐപി റിട്ടേൺ 23.61% സിഎജിആർ ആണ്. ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 41.76 ലക്ഷം രൂപയായി മാറും. 10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ 21.72% ആണ് സിഎജിആർ നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 7.13 ലക്ഷം രൂപ മൂല്യമുണ്ടാകും.
- എഡൽവീസ് മിഡ് ക്യാപ് ഫണ്ട് – ഡയറക്ട് പ്ലാൻ
10 വർഷത്തെ എസ്ഐപി റിട്ടേൺ 23.53% സിഎജിആർ ആണ്. ഈ റിട്ടേൺ നിരക്ക് അനുസരിച്ച്, പ്രതിമാസം 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയാൽ 10 വർഷത്തിനുള്ളിൽ 41.58 ലക്ഷം രൂപയായി മാറും. 10 വർഷത്തേയ്ക്കുള്ള നിക്ഷേപം ഒറ്റത്തവണയായി നടത്തുകയാണെങ്കിൽ 19.64% ആണ് സിഎജിആർ നിരക്ക്. 10 വർഷം മുമ്പ് ഈ ഫണ്ടിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഇപ്പോൾ 6 ലക്ഷം രൂപ വിലമതിക്കും.









