പൂച്ചകളെ അരുമയായി വളർത്താനും താലോലിക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു ശുഭവാർത്ത. നന്ദിയില്ലാത്ത വർഗ്ഗമെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും പൂച്ചകളെ ഇഷ്ടപ്പെടുന്നവരും വളർത്തുന്നവരും നിരവധിയാണ്. അത്തരത്തിൽ പൂച്ചകളുമായി ബന്ധം സ്ഥാപിക്കാൻ ശാസ്ത്രജ്ഞർ ലളിതമായ വിദ്യ കണ്ടെത്തിയിരിക്കുന്നു! പ്രത്യേക മുഖഭാവം ഉപയോഗിച്ച് മനുഷ്യർക്ക് പൂച്ചകളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്ന് അടുത്തിടെ നടത്തിയ പഠനം തെളിയിക്കുന്നു.
നേച്ചർ ജേണലായ ‘സയന്റിഫിക് റിപ്പോർട്സ്’ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കണ്ണുകൾ ഭാഗികമായി ഇറുക്കി പതുക്കെ ചിമ്മുന്നതു മനുഷ്യരെ പൂച്ചകൾക്കു കൂടുതൽ സ്വീകാര്യമാക്കും. ഇങ്ങനെ ചെയ്താൽ പൂച്ചകളുമായി വളരെയെളുപ്പം ചങ്ങാത്തം സ്ഥാപിക്കാൻ കഴിയുമെന്നും പഠന റിപ്പോർട്ട് പറയുന്നു. കൺപോളകൾ ചുരുക്കി മനുഷ്യൻ നടത്തുന്ന പുഞ്ചിരിയെ പൂച്ചപ്പുഞ്ചിരി- “സ്ലോ ബ്ലിങ്ക്’- എന്നാണ് വിളിക്കുന്നത്. ഇതു മനുഷ്യരെ പൂച്ചകൾക്കിടയിൽ കൂടുതൽ ആകർഷകമാക്കുന്നു. പൂച്ചകളിലെ കണ്ണിറുക്കിയ മുഖചലനങ്ങൾക്കു മനുഷ്യരിലെ പുഞ്ചിരിയുമായി (ഡൂച്ചെൻ പുഞ്ചിരി) സാമ്യതകളുള്ളതാണ്. പൂച്ചകളിൽ മാത്രമല്ല, മറ്റു ചില ജീവിവർഗങ്ങളിലും കണ്ണിറുക്കിയുള്ള പുഞ്ചിരി മനുഷ്യനെ കൂടുതൽ ആകർഷകമാക്കുമത്രെ!
സസെക്സ് സർവകലാശാലയിലെ മൃഗപെരുമാറ്റ ശാസ്ത്രജ്ഞരായ ഡോ. ടാസ്മിൻ ഹംഫ്രി, പ്രൊഫസർ കാരെൻ മക്കോംബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പോർട്ടസ്മൗത്ത് സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ. ലിയാൻ പ്രൂപ്സ് പഠനത്തിന്റെ സഹ-മേൽനോട്ടം വഹിച്ചു. കണ്ണിറുക്കി ചിമ്മിയപ്പോൾ പൂച്ചകൾ എളുപ്പം അടുക്കാൻ തുടങ്ങിയെന്നു ഗവേഷകർ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് പൂച്ചകൾക്കും മനുഷ്യർക്കും ഇടയിൽ “പോസിറ്റീവ്’ ആയ ആശയവിനിമയം നടത്താൻ കഴിയുമെന്നും പഠനം കാണിക്കുന്നു. പൂച്ചകളുടെ സ്വാഭാവിക പെരുമാറ്റത്തെക്കുറിച്ചു പഠിക്കുന്നത് അത്രയെളുപ്പമല്ല. അതുകൊണ്ട് ഗവേഷണഫലങ്ങൾ പൂച്ച-മനുഷ്യ ആശയവിനിമയത്തിന്റെ ലോകത്തെക്കുറിച്ചുള്ള അപൂർവ ഉൾക്കാഴ്ച നൽകുന്നതായി പ്രൂപ്സ് പറയുന്നു.
ഈ രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുമെന്ന കണ്ടെത്തൽ പൂച്ചപ്രേമികൾക്കു സന്തോഷകരമായ വാർത്തയാണ്. പല പൂച്ച ഉടമകളും ഇതിനകം സംശയിച്ചിരുന്ന കാര്യമാണിത്. അതുകൊണ്ട്, അതിനുള്ള തെളിവുകൾ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് പ്രൊഫസർ കാരെൻ മക്കോംബ് പറഞ്ഞു. പൂച്ചയും മനുഷ്യനും തമ്മിലുള്ള ആശയവിനിമയത്തിൽ പതുക്കെ കണ്ണുചിമ്മുന്നതിന്റെ പങ്ക് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്. വീട്ടിൽ നിങ്ങളുടെ സ്വന്തം പൂച്ചയോടോ തെരുവിൽ കണ്ടുമുട്ടുന്ന പൂച്ചകളോടോ നിങ്ങൾക്കിതു സ്വയം പരീക്ഷിച്ചുനോക്കാം. പൂച്ചകളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണിത്. ശാന്തമായ ഒരു പുഞ്ചിരിയിൽ നിങ്ങൾ ചെയ്യുന്നതുപോലെ അവയെ നോക്കി കണ്ണുകളിറുക്കിയശേഷം കുറച്ച് സെക്കൻപൂച്ച സാർ സിമ്പിളാണ്… ഇണക്കാനും അടുക്കാനും ശാസ്ത്രവഴികൾ
പൂച്ചകളെ അരുമയായി വളർത്താനും താലോലിക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു ശുഭവാർത്ത. നന്ദിയില്ലാത്ത വർഗ്ഗമെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും പൂച്ചകളെ ഇഷ്ടപ്പെടുന്നവരും വളർത്തുന്നവരും നിരവധിയാണ്. അത്തരത്തിൽ പൂച്ചകളുമായി ബന്ധം സ്ഥാപിക്കാൻ ശാസ്ത്രജ്ഞർ ലളിതമായ വിദ്യ കണ്ടെത്തിയിരിക്കുന്നു! പ്രത്യേക മുഖഭാവം ഉപയോഗിച്ച് മനുഷ്യർക്ക് പൂച്ചകളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്ന് അടുത്തിടെ നടത്തിയ പഠനം തെളിയിക്കുന്നു.
നേച്ചർ ജേണലായ ‘സയന്റിഫിക് റിപ്പോർട്സ്’ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കണ്ണുകൾ ഭാഗികമായി ഇറുക്കി പതുക്കെ ചിമ്മുന്നതു മനുഷ്യരെ പൂച്ചകൾക്കു കൂടുതൽ സ്വീകാര്യമാക്കും. ഇങ്ങനെ ചെയ്താൽ പൂച്ചകളുമായി വളരെയെളുപ്പം ചങ്ങാത്തം സ്ഥാപിക്കാൻ കഴിയുമെന്നും പഠന റിപ്പോർട്ട് പറയുന്നു. കൺപോളകൾ ചുരുക്കി മനുഷ്യൻ നടത്തുന്ന പുഞ്ചിരിയെ പൂച്ചപ്പുഞ്ചിരി- “സ്ലോ ബ്ലിങ്ക്’- എന്നാണ് വിളിക്കുന്നത്. ഇതു മനുഷ്യരെ പൂച്ചകൾക്കിടയിൽ കൂടുതൽ ആകർഷകമാക്കുന്നു. പൂച്ചകളിലെ കണ്ണിറുക്കിയ മുഖചലനങ്ങൾക്കു മനുഷ്യരിലെ പുഞ്ചിരിയുമായി (ഡൂച്ചെൻ പുഞ്ചിരി) സാമ്യതകളുള്ളതാണ്. പൂച്ചകളിൽ മാത്രമല്ല, മറ്റു ചില ജീവിവർഗങ്ങളിലും കണ്ണിറുക്കിയുള്ള പുഞ്ചിരി മനുഷ്യനെ കൂടുതൽ ആകർഷകമാക്കുമത്രെ!
സസെക്സ് സർവകലാശാലയിലെ മൃഗപെരുമാറ്റ ശാസ്ത്രജ്ഞരായ ഡോ. ടാസ്മിൻ ഹംഫ്രി, പ്രൊഫസർ കാരെൻ മക്കോംബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പോർട്ടസ്മൗത്ത് സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ. ലിയാൻ പ്രൂപ്സ് പഠനത്തിന്റെ സഹ-മേൽനോട്ടം വഹിച്ചു. കണ്ണിറുക്കി ചിമ്മിയപ്പോൾ പൂച്ചകൾ എളുപ്പം അടുക്കാൻ തുടങ്ങിയെന്നു ഗവേഷകർ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് പൂച്ചകൾക്കും മനുഷ്യർക്കും ഇടയിൽ “പോസിറ്റീവ്’ ആയ ആശയവിനിമയം നടത്താൻ കഴിയുമെന്നും പഠനം കാണിക്കുന്നു. പൂച്ചകളുടെ സ്വാഭാവിക പെരുമാറ്റത്തെക്കുറിച്ചു പഠിക്കുന്നത് അത്രയെളുപ്പമല്ല. അതുകൊണ്ട് ഗവേഷണഫലങ്ങൾ പൂച്ച-മനുഷ്യ ആശയവിനിമയത്തിന്റെ ലോകത്തെക്കുറിച്ചുള്ള അപൂർവ ഉൾക്കാഴ്ച നൽകുന്നതായി പ്രൂപ്സ് പറയുന്നു.
ഈ രീതിയിൽ ആശയവിനിമയം നടത്താൻ കഴിയുമെന്ന കണ്ടെത്തൽ പൂച്ചപ്രേമികൾക്കു സന്തോഷകരമായ വാർത്തയാണ്. പല പൂച്ച ഉടമകളും ഇതിനകം സംശയിച്ചിരുന്ന കാര്യമാണിത്. അതുകൊണ്ട്, അതിനുള്ള തെളിവുകൾ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് പ്രൊഫസർ കാരെൻ മക്കോംബ് പറഞ്ഞു. പൂച്ചയും മനുഷ്യനും തമ്മിലുള്ള ആശയവിനിമയത്തിൽ പതുക്കെ കണ്ണുചിമ്മുന്നതിന്റെ പങ്ക് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്. വീട്ടിൽ നിങ്ങളുടെ സ്വന്തം പൂച്ചയോടോ തെരുവിൽ കണ്ടുമുട്ടുന്ന പൂച്ചകളോടോ നിങ്ങൾക്കിതു സ്വയം പരീക്ഷിച്ചുനോക്കാം. പൂച്ചകളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണിത്. ശാന്തമായ ഒരു പുഞ്ചിരിയിൽ നിങ്ങൾ ചെയ്യുന്നതുപോലെ അവയെ നോക്കി കണ്ണുകളിറുക്കിയശേഷം കുറച്ച് സെക്കൻഡുകൾ കണ്ണുകൾ അടച്ചതിനുശേഷം തുറക്കുക. അവയും അതേരീതിയിൽ പ്രതികരിക്കുന്നതു കണ്ടെത്താനാകും.
പൂച്ചകളും മനുഷ്യരും എങ്ങനെ പരസ്പരം ഇടപഴകുന്നു എന്നതിനെക്കുറിച്ച് നല്ല ധാരണ ലഭിക്കുന്നത് പൂച്ചകളെക്കുറിച്ചുള്ള പൊതുജന ധാരണ വർദ്ധിപ്പിക്കാനും പൂച്ചകളുടെ ക്ഷേമം മെച്ചപ്പെടുത്താനും, ഇവയുടെ സാമൂഹിക-വൈജ്ഞാനിക കഴിവുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.ഡുകൾ കണ്ണുകൾ അടച്ചതിനുശേഷം തുറക്കുക. അവയും അതേരീതിയിൽ പ്രതികരിക്കുന്നതു കണ്ടെത്താനാകും.
പൂച്ചകളും മനുഷ്യരും എങ്ങനെ പരസ്പരം ഇടപഴകുന്നു എന്നതിനെക്കുറിച്ച് നല്ല ധാരണ ലഭിക്കുന്നത് പൂച്ചകളെക്കുറിച്ചുള്ള പൊതുജന ധാരണ വർദ്ധിപ്പിക്കാനും പൂച്ചകളുടെ ക്ഷേമം മെച്ചപ്പെടുത്താനും, ഇവയുടെ സാമൂഹിക-വൈജ്ഞാനിക കഴിവുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.