തൃശൂർ : നല്ലെങ്കരയിൽ ഗുണ്ടകളുടെ ആക്രമണത്തിൽ നാലു പൊലീസുകാർക്ക് പരിക്ക്. മൂന്ന് ജീപ്പുകളും തകർന്നു. അക്രമത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ ആറുപേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രദേശത്ത് ലഹരിപ്പാർട്ടി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാസംഘം വടിവാളും കമ്പിവടികളുമായി പാഞ്ഞെത്തുകയായിരുന്നു.
കൊലക്കേസ് പ്രതിയായ ബ്രഹ്മജിത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഗ്രേഡ് സ്.ഐ: ജയൻ, സീനിയർ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ മൂന്നുമണിയോടെയാണ് ബർത്ത് ഡേ ആഘോഷം നടത്തിയ ബ്രഹ്‌മജിത്തും സംഘവും പൊലീസിനെ ആക്രമിച്ചത്.