പ്രതികൂല കാലാവസ്ഥയിൽ ലാൻഡിങ്ങ് ശ്രമം: ഇൻഡി​ഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ മുട്ടി; ആളപായമില്ല

മുംബൈ: ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചു. സംഭവത്തിൽ ആളപയാമില്ല. ഇൻഡിഗോ എയർബസ് എ321 വിമാനത്തിന്റെ പിൻഭാഗമാണ് റൺവേയിൽ ഇടിച്ചത്. പ്രതികൂല കാലാവസ്ഥയിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചതാണ് പരാജയപ്പെട്ടത്. പിന്നാലെ വിമാനം ലാൻഡ് ചെയ്യാതെ പറന്നു പൊങ്ങി. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം മറ്റ് സുരക്ഷാ പരിശോധനകളും നടത്തി.

സമാനമായ രീതിയിൽ ഇന്ധന ചോർച്ചയെ തുടർന്ന് ക​ര്‍​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പ​റ​ന്ന വി​മാ​നം തി​രി​ച്ചി​റ​ക്കി. 41 പേ​രു​മാ​യി പ​റ​ന്നു​യ​ര്‍​ന്ന സ്റ്റാ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​മാ​ണ് നി​ല​ത്തി​റ​ക്കി​യ​ത്. എ​ൻ​ജി​നി​ലു​ണ്ടാ​യ ഇ​ന്ധ​ന​ച്ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് ഇ​തി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി മ​റ്റൊ​രു ​വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *