തായ്‌ലൻഡ് : ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. എ.എ 379 എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്.
ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കിയ വിമാനത്തില്‍ 156 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറക്കിയതായും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് രാവിലെ 9.30ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്