പതിനഞ്ചുകാരി ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ചാലക്കുടി മേലൂര്‍ പുഷ്പഗിരി വെള്ളാട്ടുത്തറ പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ പുഷ്പഗിരിയിലുള്ള കുട്ടിയുടെ അമ്മ വീടായ മംഗലന്‍ സുബ്രന്റെ വീട്ടിലാണ് സംഭവം. സഹോദരി അവന്തികയും ശ്രീനന്ദയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവന്തിക വീട്ടിനു പുറത്തായിരുന്നു. സംഭവം കണ്ട അവന്തിക ഉടനെ ബന്ധു വീട്ടില്‍ പോയി പറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി ഉടനെ കുട്ടിയെ ചാലക്കുടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊരട്ടി എസ്എച്ച്ഒ അമൃതരംഗന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോലീസ് സര്‍ജന്റെ മേല്‍ നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *