അധ്യാപികയുടെ കാറിടിച്ചു വിദ്യാർത്ഥിനിക്കു പരിക്ക് ; എംഎസ്‌പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.

മലപ്പുറം : വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്‌പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാർത്ഥികൾ സ്‌കൂൾ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകർ സംസാരിക്കുകയും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് അധ്യാപികക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എംഎസ്‌പി സ്കൂൾ അധ്യാപിക ബീഗത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *