പിഞ്ചുകുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ തമിഴ്‌നാട് ദമ്പതികള്‍ അറസ്റ്റില്‍

ലപ്പുറത്ത് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ തമിഴ്‌നാട് സേലം സ്വദേശികള്‍ അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവര്‍ പോലീസില്‍ മൊഴി നല്‍കി. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയത്. മൂന്നു ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. സേലം സ്വദേശികളായ ഇവര്‍ തിരൂരിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്.
കുഞ്ഞിനെ കാണാത്തതിനാല്‍ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്മ കീര്‍ത്തനയേയും രണ്ടാനച്ഛന്‍ ശിവയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വില്‍പന നടത്തിയ വിവരം പോലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *