കോഴിക്കോട് : കോഴിക്കോട് നടക്കുന്ന എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാൻ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധി നല്കി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാമ്ബസിലെ ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കാണ് ഹെഡ്മാസ്റ്റർ അവധി നല്‍കിയത്. എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ് അവധി നല്‍കിയെന്നാണ് മുതിർന്ന അധ്യാപകന്റെ വിശദീകരണം.
മുൻപ്, കെഎസ്യു സമരത്തിന് അവധി നല്‍കാത്തതില്‍ പ്രതിഷേധ മുണ്ടായിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്നും ഹെഡ്മാസ്റ്റർ പറയുന്നു. അതേസമയം അനുമതിയില്ലാതെയാണ് സ്കൂളിന് പ്രധാന അധ്യാപകന് അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.