ചമ്പക്കുളത്ത് തെരുവ് നായ ആക്രമണം; 45 കാരന് കടിയേറ്റു

ചമ്പക്കുളം :സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്.

ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ കടിയേറ്റ ശേഷം ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്.

തെരുവ് നായ ടിറ്റോയുടെ കാലിലാണ് കടിച്ചത്.നായ കടിച്ച ഉടന്‍ തന്നെ നായയുടെ പെടലിക്ക് കയറി പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു. അല്ലെങ്കില്‍ അത് മറ്റുള്ളവരെ കൂടി കടിക്കുകമായിരുന്നു എന്ന് ടിറ്റോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *