പൂന :പറക്കുന്നതിനിടെ വിമാനത്തിൻ്റെ വിൻഡോ ഇളകിയാടി .സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിൻഡോയാണ് ഇളകിയാടിയത്. എന്നാൽ
ജനലിൻ്റെ കേടുപാട് യാത്രയുടെ സുരക്ഷയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിംഗിന് ശേഷം ജനല്‍ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.
ഗോവയില്‍ നിന്ന് പൂനയിലേക്കു പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. വിൻഡോയുടെ നാല് പാളികള്‍ ഇളകിയിരിക്കുകയായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു. ഒരു വിമാന അപകടം നടന്നതിന്റെ ആഘാതത്തിൽ നിന്നും മുക്തി നേടാത്ത രാജ്യത്തു ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് യാത്രക്കാരിൽ ഭീതി പടർത്തും.എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലായെന്നും കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. ലാന്‍ഡിംഗിന് ശേഷമാണ് വിൻഡോ ശരിയാക്കിയത് .