മന്തിയിൽ ഒച്ച് : ഹോട്ടലിൽ മിന്നൽ പരിശോധന

തൃശൂർ : ഒല്ലൂർ സെൻ്ററിൽ പ്രവർത്തിക്കുന്നഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലിൽനിന്ന് പാഴ്‌സലായി വാങ്ങിയ കുഴിമന്തിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. പാഴ്‌സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കണ്ടത്.

വീട്ടുകാർ ഒച്ചിനെ കണ്ടതും വീഡിയോ എടുത്തു . വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. സംഭവം അറിഞ്ഞ് കോർപ്പറേഷൻ ഒല്ലൂർ സോണൽ ആരോഗ്യ വിഭാഗം ഹോട്ടലിൽ മിന്നൽ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *