എസ് ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കീഴടങ്ങി

ല്ലൂര്‍ക്കാട് എസ്‌ഐയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഒന്നാം പ്രതി ഷെരീഫ് ഷംസുദീന്‍ മൂവാറ്റുപുഴ കോടതിയിലാണ് കീഴടങ്ങിയത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഷെരീഫിനായി തിരച്ചില്‍ പുരോഗമിക്കുന്നിതിനിടെയാണ് കീഴടങ്ങല്‍. വാഹന പരിശോധനയ്ക്കിടെയാണ് എസ് ഐ മുഹമ്മദിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
റോഡില്‍ അസാധാരണ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാനാണ് കല്ലൂര്‍ക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുഹമ്മദ് എത്തിയത്. ഈ സമയത്ത് കാറിനകത്തുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയും മറ്റൊരാള്‍ പൊലീസ് ഉദ്യോഗസ്ഥരെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
ഗ്രേഡ് എസ് ഐ മുഹമ്മദിന്റെ ശരീരത്തിലൂടെ ഇയാള്‍ കാര്‍ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. മുഹമ്മദ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *