ആര്‍ജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയെയും ദേശീയ കൗണ്‍സിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും കോഴിക്കോട് ചേര്‍ന്ന നേതൃയോഗം തിരഞ്ഞെടുത്തു.
ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാധാരണക്കാരായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കേരളത്തിലെ ആര്‍ജെഡിയെ ശക്തിപ്പെടുത്തുമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിക്കാന്‍ ആര്‍ജെഡി അഭ്യര്‍ഥിച്ചു. 25ന് എല്ലാ ജില്ലകളിലും മനുഷ്യാവകാശ സംരക്ഷണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.