കൊച്ചി. ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ബിജെപി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഇതിനായി കേരള നിയമസഭ നിയമം പാസാക്കണമെന്നും കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ മതപരിവർത്തനമെന്ന പരാതി ഉണ്ടായിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു. പെൺകുട്ടിയെ കൊണ്ടു പോയി പൂട്ടിയിട്ടത് പാനായിക്കുളത്താണ്.
നിരോധിത സംഘടനകളുടെ സാന്നിധ്യം ഇപ്പോഴും അവിടെയുണ്ട്. മതം മാറ്റത്തിന് സമ്മർദ്ദം ചെലുത്താൻ മറ്റു പലരും അവിടെ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് അത് അന്വേഷിക്കുന്നില്ല. റമീസിന്റെ കുടുംബം പിഎഫ്ഐയുടെ സംരക്ഷണയിലാണ്. അവരെ ചോദ്യം ചെയ്യണമെങ്കിൽ പൊലീസിന് ഇനി പിഎഫ്ഐയോട് അപേക്ഷിക്കണം. ഒളിവിൽ പോകാൻ സൗകര്യം നല്കിയത് പോലീസാണ്.വീട്ടിലുണ്ടായപ്പോൾ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി. ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിലെ പ്രതികൾ റമീസിന്റെ കുടുംബമായി അടുത്ത ബന്ധമുള്ളവരാണെന്നും ഷോൺ ആരോപിച്ചു. മതപരിവർത്തന മാരോപിച്ച് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങളായി. എന്നിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതുവരെ ഒന്നും മിണ്ടിയട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പേരില്‍ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇതിന് കുറേക്കൂടി തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. കേസിൽ അറസ്റ്റിലായ രമീസ് മാതാപിതാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. യുവതിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കൾ തിങ്കളാഴ്ച വരെ സ്വന്തം വീട്ടിൽ ഉണ്ടായിരുന്നതായി വിവരം. തിങ്കളാഴ്ചയാണ് ഇവർ ഒളിവിൽ പോയതെന്നും അതുവരെ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.
റമീസ് അറസ്റ്റിലായതിനു പിന്നാലെ അന്വേഷണം മാതാപിതാക്കളിലേയ്ക്ക് എത്തുമെന്ന് വ്യക്തമായതോടെ അവർ വീടുപൂട്ടി പോവുകയായിരുന്നു. ആത്മഹത്യ പ്രേരണയ്ക്ക് പ്രതി ചേര്‍ത്തിട്ടുള്ള ഇവരെ തിരക്കി പരക്കം പായുകയാണ് പൊലീസ് ഇപ്പോൾ. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. അതിനിടെ പ്രതികൾ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. റമീസിന്റെ മാതാപിതാക്കളായ പാനായിക്കുളം സ്വദേശി റഹിം, ഭാര്യ ഷെറിന്‍ എന്നിവരെയും സുഹൃത്ത് പറവൂര്‍ സ്വദേശി സഹദിനെയും കേസിൽ പ്രതിചേര്‍ത്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.