ഷെഫാലി ജാരിവാലയുടെ മരണം : വാർദ്ധക്യം തടയാൻ ഉപയോഗിച്ച മരുന്നുകൾ വില്ലനായെന്നു മുംബൈ പോലീസ്

മുംബൈ :ഹിന്ദി നടി ഷെഫാലി ജാരിവാലയുടെ മരണകാരണം വാർദ്ധക്യം തടയാൻ ഉപയോഗിച്ച മരുന്നുകളാണോയെന്ന സംശയത്തിൽ മുംബൈ പോലീസ്. ഷെഫാലി പതിവായി ഇത്തരം മരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്നും വെള്ളിയാഴ്ച്ച കുത്തിവെപ്പിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ഭർത്താവായ ബോളിവുഡ് നടൻ പരാഗ് ത്യാഗി പോലീസിന് മൊഴി നൽകി.

മരണ കാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചു. രാത്രി അന്ദേരിയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ട നടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെന്നാണ് ഭർത്താവും ഹിന്ദി നടനുമായ പരാഗ് ത്യാഗി പോലീസിനെ അറിയിച്ചത്. മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ആശുപത്രിയും മുംബൈ പോലീസിനെ അറിയിച്ചിട്ടുണ്ട്. ആശുപത്രി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *