160 സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് പേർ സമീപിച്ചു; വെളിപ്പെടുത്തലുമായി ശരത് പവാർ 

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട്തട്ടിപ്പ് ആരോപണത്തെ പിന്താങ്ങി എൻസിപി അധ്യക്ഷൻ ശരത് പവാറും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ പകുതിയിലധികം സീറ്റുകൾ  ഉറപ്പു നല്‍കാമെന്ന് പറഞ്ഞ് രണ്ടുപേര്‍ തന്നെ സമീപിച്ചിരുന്നതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വെളിപ്പെടുത്തൽ. 

തന്നെ കാണാനെത്തിയത് രണ്ട് പേരായിരുന്നു. ഏതോ കമ്പനിയുടെ ജീവനക്കാരെന്ന് തോനുന്ന അവരെ താന്‍ രാഹുല്‍ ഗാന്ധിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എന്നാല്‍ ഇത് തങ്ങളുടെ വഴിയെല്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി അവരെ മടക്കി അയച്ചുവെന്നും ശരദ് പവാര്‍ പറഞ്ഞു. നാഗ്പുരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശരത് പവാർ. 

അന്ന്  അവർ പറഞ്ഞ കാര്യങ്ങളെ  മുഖവിലക്കെടുത്തിരുന്നില്ലെങ്കിലും  ഇപ്പോൾ അതിന്റെ ഗൌരവം മനസ്സിലാകുന്നു എന്നാണ് എൻ സി പി അധ്യക്ഷൻ പറയുന്നത്. ദില്ലിയിലെത്തിയപ്പോഴാണ് രണ്ട് പേർ തന്നെ കാണാനായി വന്നത്. മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിൽ 160 സീറ്റുകള്‍ ഉറപ്പിക്കാമെന്ന വാഗ്ദാനമാണഅ അന്ന് അവർ നൽകിയത്.  ഒറ്റക്കേൾവിൽ താന്‍ അദ്ഭുതപ്പെട്ടുപോയി.എന്താണ് ഇവിടെ നടക്കുന്നതെന്ന് ആശ്ചര്യപ്പെട്ടു. 

എന്നാൽ അത് വല്ല പിആർ വർക്കുമായിരിക്കുമെന്ന് കരുതി. മറ്റ് തട്ടിപ്പ് സാധ്യതകളൊന്നും അന്ന് ചിന്തിച്ചില്ല. പക്ഷേ ഇപ്പോൾ ബംഗലൂരുവിൽ നിന്ന് വരുന്ന വിവരം അനുസരിച്ച് പരിശോധിക്കുമ്പോൾ ആ സന്ദർശനത്തിൽ കാര്യമുണ്ടെന്ന് മനസ്സിലാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  അന്ന്  തിരഞ്ഞെടുപ്പ് കമ്മിഷനില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലരൊക്കെ ചില അവകാശവാദങ്ങളുമായി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നും ജനാധിപത്യത്തിൽ വിശ്വസിക്കാനാണ് രണ്ടുപേരും തീരുമാനിച്ചതെന്നും ശരത് പവാർ പറയുന്നു. ജനങ്ങളുടെ മുന്നില്‍ പോയി അവരുടെ പിന്തുണ ആര്‍ജിക്കുക എന്ന വഴിയാണ് സ്വീകരിച്ചത്. അന്നു വന്ന ആ രണ്ടുപേരുടെയും അവകാശവാദങ്ങള്‍ക്ക് മുഖവില കൊടുക്കാതിരുന്നതിനാല്‍ അവരുടെ രണ്ടുപേരുടെയും വ്യക്തിഗത വിവരങ്ങളോ മറ്റോ കൈയിലില്ലെന്നും ശരദ് പവാര്‍ പറയുന്നു. 

ഏത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവര്‍ വന്നതെന്ന് പവാര്‍ കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും 2024 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്ന് വ്യക്തമായിരുന്നു. ബിജെപി, ശിവസേന, എന്‍സിപി എന്നിവരടങ്ങിയ മഹായുതി സഖ്യമാണ് വിജയിച്ചത്. 

കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി  സഖ്യം 50 സീറ്റുകള്‍ നേടിയപ്പോള്‍ മഹായുതി സഖ്യം 235 സീറ്റുകള്‍ നേടി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ 30 എണ്ണവും മഹാവികാസ് അഘാഡി സഖ്യം നേടിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളാണ് തങ്ങളുടെ പരാജയത്തിന് കാരണമെന് അന്നുതന്നെ വിമര്‍ശനമുന്നയിച്ചിരുന്നു.

വോട്ടുമോഷണം അക്കമിട്ടു നിരത്തി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ രാഹുല്‍ ഗാന്ധി പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തിയതിനു പിന്നാലെയാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ ഗാന്ധിയുടെ അവതരണത്തെ പ്രശംസിച്ച അദ്ദേഹം, പ്രതിപക്ഷ നേതാവില്‍നിന്ന് ഒപ്പിട്ട സത്യവാങ്മൂലം ആവശ്യപ്പെട്ടതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ വോട്ട്ക്രമക്കേട് ആരോപണത്തിന് പിന്നാലെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിപക്ഷം സമാന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിശദമായ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *