മണ്ണന്തല :മണ്ണന്തലയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്. കൊല്ലപ്പെട്ട ഷെഹീനയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വിശാഖ് എന്നിവരെയാണ് കൊല നടന്ന അപ്പാർട്ട്മെൻ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സഹോദരിയെ കൊല്ലാൻ വേണ്ടിയാണ് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും ചികിത്സയ്ക്ക് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ ഇവിടെയെത്തിക്കുകയായിരുന്നുവെന്നും ഷംഷാദ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സഹോദരി മൊബൈൽ ഫോണിന് അടിമയാണെന്നും. കുടുംബ ജീവിതം പോലും ഈ ശീലം കാരണം ഇല്ലാതാക്കിയെന്നും. ഇതനെ തുടർന്നുള്ള പകയാണ് കൊലയ്ക്ക് കാരണമായതെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന സഹോദരിയോട് പലതവണ ആവശ്യപ്പെട്ടിട്ടും അവർ അത് മുഖവിലയക്കെടുക്കാത്തത് പ്രശ്നമുണ്ടാക്കി. നിരന്തരം ആവശ്യപ്പെട്ടിടും ഷെഫീന ഇക്കാര്യം കേൾക്കാൻ തയ്യാറാകാതെ വന്നപ്പോൾ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷംഷാദ് പറഞ്ഞു. നേരത്തേ താമസിച്ചിരുന്ന വീട്ടിൽവച്ച് കൊല്ലാനായിരുന്നു ആദ്യത്തെ പദ്ധതി. അടുത്ത് വീടുള്ളതിനാൽ അവിടെ നടക്കില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് അപ്പാർട്ട്മെൻറ് വാടകക്ക് എടുത്തത്. സമീപത്തെ അപ്പാർട്ട്മെന്റുകളിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു കൊലപാതകം പ്ലാൻ ചെയ്തത്. ഒറ്റപ്പെട്ട അപ്പാർട്ട്മെൻ്റ് ആയാൽ ശബ്ദം പുറത്തു കേൾക്കില്ലെന്ന് കരുതിയെന്നും പ്രതി നൽകിയ മൊഴിയിൽ പറയുന്നു.
നാലു ദിവസത്തക്കോണ് പ്രതികളെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. കൊലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിന്റെ ഭാഗമായാണ് അപാർട്മെന്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷെഹീനയെ സഹോദരൻ ഷംഷാദ് ക്രൂരമായി കൊലപ്പെടുത്തിയത്. ഷെഹീനയും ഷംഷാദും തമ്മിൽ വഴക്കുണ്ടായതായി മാതാപിതാക്കൾക്കു വിവരം ലഭിച്ചതിനെ തുടർന്ന് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഷെഹീനയെ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഷെഹീനയുടെ ജീവൻ രക്ഷിക്കാനായില്ല.
മൂന്നുദിവസത്തോളം ഷെഹീനയെ ഷംഷാദ് ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദനത്തിൽ തലയോട്ടി പൊട്ടി. രണ്ടുവശത്തെയും വാരിയെല്ലുകൾ തകർന്നു. കൂടാതെ ശരീരമാസകലം നഖമുപയോഗിച്ച് മാന്തിയതിന്റെയും ഉരഞ്ഞതിന്റെയും പാടുകളും വ്യക്തമാണ്. ശരീത്തിൽ കടിയേറ്റതിന്റെയും പാടുകളുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്.
മരണം ഉറപ്പാക്കിയശേഷം അടുത്ത സുഹൃത്തായ ചെമ്പഴന്തി സ്വദേശി വൈശാഖിനെ ഷംഷാദ് വിളിച്ചുവരുത്തി. ആരും അറിയാതെ ഷെഹീനയുടെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴെക്കും ഇവരുടെ മാതാപിതാക്കൾ സ്ഥലത്തെത്തി. ഇവർ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
വൈശാഖിനെതിരേ അടിപിടിയും മോഷണവുമടക്കം എഴ് കേസുകളുണ്ട്. ഷംഷാദിനെതിരേയും സമാനമായ അഞ്ച് കേസുകളുണ്ട്. വൈശാഖിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.