താമരശ്ശേരി: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതർ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് , അന്വേഷണത്തോട് സഹകരിക്കണം എന്നുള്ള ജാമ്യവ്യവസ്ഥകൾ അനുസരിച്ചാണ് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയയ്ക്കാനാണു ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയക്കും.
വിധി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു . ആരോപണവിധേയരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.