ഗവര്‍ണര്‍ – എസ് എഫ് ഐ പോര് വീണ്ടും, ഫ്‌ളെക്‌സ് ഉയര്‍ത്തി പ്രതിഷേധം

‘വീ നീഡ് ചാന്‍സലര്‍ നോട്ട് സവര്‍ക്കര്‍’

തിരുവനന്തപുരത്ത് കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്‌ഐ. വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പേയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ‘വീ നീഡ് ചാന്‍സലര്‍ നോട്ട് സവര്‍ക്കര്‍’ എന്നെഴുതിയ ഫ്‌ലക്‌സ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഗാന്ധിജിയുടേയും അംബേദ്കറുടെയും ഫ്‌ലക്‌സ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
എല്ലാ ദിവസവും രാവിലെ ആര്‍എസ്എസുകാരെ കണ്ടാണ് ഗവര്‍ണര്‍ എഴുന്നേല്‍ക്കുന്നതെന്നും അതിനുപകരമാണ് ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രമുള്ള ഫ്‌ലക്‌സ് വച്ചതെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്. രാവിലെ 9 മണിക്ക് എസ്എഫ്‌ഐക്കാര്‍ സര്‍വകലാശാല ആസ്ഥാനത്തിനു മുന്നിലെത്തി ബാനര്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അത് അഴിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ അകത്തു കയറി ഫ്‌ലക്‌സ് ഉയര്‍ത്തിയത്. സര്‍വകലാശാല ആസ്ഥാനത്തിനു പുറത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. മുദ്രാവാക്യം വിളിക്കാതെ ഫ്‌ലക്‌സ് ഉയര്‍ത്തിക്കാട്ടി ഗവര്‍ണര്‍ക്കു നേരെ എസ്എഫ്‌ഐ പ്രതിഷേധിച്ചു.
ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഉയര്‍ന്ന ഭാരതാംബ വിവാദത്തിന് തുടര്‍ച്ചയാണ് ഈ പ്രതിഷേധം. നേരത്തെ ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന് നേരെയും ശക്തമായ രീതിയില്‍ എസ് എഎഫ് ഐപ്രതിഷേധിച്ചിരുന്നു. റോഡില്‍ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതത് അന്ന് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *