‘തിയേറ്ററുകളില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഗുണ്ടകളുടെ കൂട്ടങ്ങളെ അനുവദിക്കാന്‍ കഴിയില്ല’
കര്‍ണാടകയില്‍ തഗ് ലൈഫ് നിരോധിച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ആള്‍ക്കൂട്ടത്തിന് സിനിമാ പ്രദര്‍ശനം നിയന്ത്രിക്കാന്‍ അവകാശമില്ലെന്ന് സുപ്രീം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ നടന്‍ ക്ഷമാപണം നടത്തണമെന്ന കര്‍ണാടക നിര്‍ദ്ദേശത്തെ ബഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. തഗ് ലൈഫ് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി.
കമല്‍ഹാസന്റെ തമിഴ് ചിത്രമായ തഗ് ലൈഫിന്റെ കര്‍ണാടകയിലെ റിലീസ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു . നടന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ വിമര്‍ശിച്ചാണ് കോടതി നോട്ടീസ് അയച്ചത്.
ആള്‍ക്കൂട്ട ഭീഷണികള്‍ക്ക് നിയമവാഴ്ചയെ ബന്ദിയാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, തിയേറ്ററുകളില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ‘ഗുണ്ടകളുടെ കൂട്ടങ്ങളെ’ അനുവദിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കി.